കൊച്ചി: മെട്രോറെയില്‍ അനുബന്ധ വികസനത്തിന്റെ ഭാഗമായി നോര്‍ത്ത് പാലം പുനര്‍നിര്‍മാണം 6 മാസമായിട്ടും ഓരോകാരണങ്ങള്‍ പറഞ്ഞ് നീണ്ടുപോകുന്നത് മെട്രോറെയില്‍ സമയബന്ധിതമായി തീരുമെന്ന ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും പദ്ധതിക്കെതിരെ ജനവികാരം ഉയരുവാനും ഇടയാക്കുമെന്ന് എറണാകുളം വികസന സമിതി യോഗം വിലയിരുത്തി.
1965 ലെ കൊച്ചി നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ പോലും നടപ്പിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ആക്കംകൂട്ടുവാന്‍ സാധിക്കുന്ന മെട്രോറെയില്‍ അനുബന്ധ വികസനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ അധികൃതര്‍ ഇച്ഛാശക്തി കാണിക്കണം. ഏതാനും ചിലരുടെ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി വികസന പദ്ധതികള്‍ തുരങ്കം വെക്കുന്നതാണ് കൊച്ചിയുടെ വികസന മുരടിപ്പിന് പ്രധാന കാരണം. വികസനത്തിന് എതിരെ സമരം ചെയ്യുന്നമനോഭാവം മാറി പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ വേണ്ടിയാണ് സമരം ചെയ്യേണ്ടത്.
കെ.ലക്ഷ്മീനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ കെ.എസ്.ദിലീപ്കുമാര്, കുരുവിള മാത്യു, പ്രൊഫ.ഹരിപൈ, ആനന്ദ് പി.എല്‍, ബാലകൃഷ്ണന്, പി.എ.ജോയ് ജോര്‍ജ്, ഡോ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: