സ്റ്റോക്ഖോം: സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് ആഫ്രിക്കന്‍ വനിതകള്‍ പങ്കിട്ടു. ലൈബീരിയയുടെ പ്രഥമ വനിതാ പ്രസിഡന്റ് എലന്‍ ജോണ്സണ് സിര്‍ലിഫ്(73), യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തക തവാക്കുള്‍ ഖര്‍മാന്‍ (32), ലൈബീരിയയിലെ തന്നെ സമാധാന പ്രവര്‍ത്തക ലെമാഗ്ബോയി എന്നിവരാണ് അവാര്‍ഡ് പങ്കിട്ടത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി നടത്തിയ അഹിംസാത്മക സമരത്തിനാണ് ഇവര്‍ അവാര്‍ഡ് നേടിയത്. 2003ല്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ ആഭ്യന്തര കലാപം നടക്കുന്ന സമയത്ത് സമാധാന പ്രവര്‍ത്തകയായിരുന്നു ലെമ. ഇവരുടെ പ്രവര്‍ത്തനം കൊണ്ടാണ് ആഭ്യന്തര യുദ്ധത്തിന് അറുതി വന്നത്.
പ്രസിഡന്റ് എലന്‍ ജോണ്സണ് സിര്‍ലിഫ് ആഭ്യന്തര യുദ്ധത്തിന് ശേഷം ലൈബീരിയയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. വനിതകളുടെ അവകാശ സംരക്ഷണത്തിനായുള്ള അക്രമ രഹിത പോരാട്ടമാണ് എലന്‍ ജോണ്‍സണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
യെമനില്‍ മനുഷ്യാ അവകാശ സന്ദേശം വ്യാപിപ്പിക്കാനായി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ വിമണ്‍ ജേണലിസ്റ്റ് വിത്തൗട്ട് ചെയിന്‍സിന്റെ അമരക്കാരിയാണ് തവാക്കുള്‍ ഖര്‍മാന്‍. 2001 മുതല്‍ യെമന്‍ പ്രക്ഷോഭങ്ങളിലും സമാധാന ദൗത്യങ്ങളിലും സജീവമായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: