ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി കവാടത്തിനു സമീപം ഉണ്ടായ സ്ഫോടനത്തിന്റെ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാളെ ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥിയായ വസിം ആണ് കശ്മീരിലെ കിഷ്താറില്‍ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബംഗ്ലാദേശിലെ യുനാനി മെഡിസിന് വിദ്യാര്‍ത്ഥിയായ വസിം അഹമ്മദിനെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
സപ്തംബര്‍ ഏഴിന് ദല്‍ഹി ഹൈക്കോടതി കവാടത്തിനു സമീപം ഉണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷെയറെഖ് അഹമ്മദ്, അബിദ് ഹുസൈന്, ആമിര്‍ അബ്ബാസ് എന്നിവരെ കിഷ്ത്വാറില്‍ നിന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്ഫോടനത്തിനു പിന്നാലെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിയുടെ (ഹുജി) പേരില്‍ ലഭിച്ച ഇ-മെയിലുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: