ലണ്ടന്‍: ദ്രവിക്കുന്ന അടിത്തറ ശരിയാക്കാന്‍ നടപടികളെടുത്തില്ലെങ്കില്‍ സപ്താംത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തകര്‍ന്നു വീണേക്കുമെന്ന് താജ്മഹളിലെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രചാരകര്‍ മുന്നറിയിപ്പ് നല്കി 358 വര്‍ഷത്തിനു മുമ്പ് ഷാജഹാന് നിര്‍മിച്ച ഈ മാര്‍ബിള്‍ സ്മാരകം പ്രതിവര്‍ഷം 40 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അതിനടുത്തുകൂടി ഒഴുകുന്ന യമുന നദി വനനശീകരണവും വ്യവസായവല്‍ക്കരണവും മൂലം നാശോന്മുഖമായിരിക്കുന്നു. സ്മാരകത്തിനു ചുറ്റുമുള്ള നാലു മിനാരങ്ങളില്‍ കഴിഞ്ഞവര്‍ഷം വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. തന്റെ പ്രിയതമയായ മുംതാസ് മഹലിന്റെ സ്മാരകമായാണ് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് താജ്മഹല്‍ നിര്‍മിച്ചത്. ചരിത്രകാരന്മാരും പരിസ്ഥിതിവാദികളും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘമാണ് ഇതിന്റെ തകര്‍ച്ചയെന്ന ദുരന്തം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സ്മാരകത്തെ രക്ഷിക്കാനുള്ള ശ്രമംനടത്തിയില്ലെങ്കില് 2 മുതല്‍ 5 വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് തകരുമെന്ന് ആഗ്രയില്‍നിന്നുള്ള പാര്‍ലമെന്റംഗം രാം ശങ്കര്‍ കാതറിയ ഡെയിലി മെയിലിനോട് പറഞ്ഞു. ലോകത്തെ വാസ്തുവിദ്യാ അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് അതിന്റെ മിന്നാരങ്ങളുടെ തടിയിലുള്ള അസ്ഥിവാരങ്ങള്‍ വെള്ളം ഇല്ലാത്തതിനാല്‍ ദ്രവിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷമായി താജ്മഹലിന്റെ അടിവശത്തേക്ക് കടക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. എല്ലാം ശരിയാണെങ്കില്‍ അവര്‍ക്ക് എന്താണ് ഒളിക്കാന്‍ ഉണ്ടാവുക അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ വരണ്ടുപോയ യമുനയുടെ കരയിലാണ് താജ് സ്ഥിതിചെയ്യുന്നതെന്നും ഇതു താജ്മഹലിന്റെ നിര്‍മാണാവസരത്തില്‍ മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നും പുഴ മരിച്ചാല്‍ താജ് ക്രമേണ ഇല്ലാതാവുമെന്നും താജിനെ കുറിച്ച് പഠിച്ച് അതിനെക്കുറിച്ച് ആധികാരികമായ അഭിപ്രായം പറയാന്‍ കഴിയുന്ന പ്രൊഫസര്‍ രാംനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: