തിരുവനന്തപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എട്ടംഗ പ്രതിപക്ഷ സംഘം കാലത്ത് പതിനൊന്നരയോടെ മണിയോടെ രാജ്ഭവനിലെത്തി നിവേദനം നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കൂടാതെ എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സി.എന്‍.ചന്ദ്രന്, വി.പി.രാമകൃഷ്ണപിള്ള, മാത്യു ടി.തോമസ്, സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ.ശശീന്ദ്രന് എന്നിവരായിരുന്നു പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: