ബംഗളൂരു: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ ശോഭാജോണ്‍, ബെച്ചു റഹ്മാന് എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ട ചുമതലയിലാണ് കേസന്വേഷണം.
നേരത്തെ തന്ത്രി കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട ഒരു കേസില്‍ ശോഭാ ജോണും ബെച്ചു റഹ്മാനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡിപ്പിച്ചുവെന്നതാണ് വരാപ്പുഴ പെണ്‍വാണിഭക്കേസ്. കേസില്‍ പെണ്‍കുട്ടിയുടെ ചേച്ചി പുഷ്പവതി, ചേച്ചിയുടെ ഭര്‍ത്താവ് വിനോദ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 18 പേരാണ് ഇതിനകം പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: