Categories: India

വ്യോമസേനക്ക്‌ റഷ്യന്‍ ഹെലികോപ്റ്ററുകള്‍

Published by

ന്യൂദല്‍ഹി: ഒക്ടോബര്‍ മധ്യത്തോടെ ഇന്ത്യന്‍ വ്യോമസേനക്ക്‌ റഷ്യന്‍ നിര്‍മ്മിത എംഐ-17, വി 5 ഹെലികോപ്റ്ററുകള്‍ ലഭിക്കും. 2008-ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 80 റഷ്യന്‍ ഹെലികോപ്റ്ററുകളാണ്‌ ദുരന്തനിവാരണത്തിനും സാധനങ്ങള്‍ കടത്താനുമായി ലഭിക്കുന്നത്‌. ഒക്ടോബര്‍ മാസത്തോടെ വ്യോമസേനയില്‍ റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററുകളുടെ സേവനം ഉപയോഗപ്പെടുത്താനാവുമെന്നും അടുത്ത കൊല്ലം മാര്‍ച്ചോടെ 26 ഹെലികോപ്റ്ററുകള്‍ ലഭിക്കുമെന്നും വ്യോമസേനാ വക്താവ്‌ അറിയിച്ചു. ഇതില്‍ കുറെയെണ്ണം വടക്കുകിഴക്കന്‍ മേഖലയിലെ സേവനത്തിനായി ബഗ്ഡോര്‍ വ്യോമതാവളത്തിലേക്ക്‌ നല്‍കും. ആകെ ലഭിക്കേണ്ടത 80 ഹെലികോപ്റ്ററുകള്‍ 2013 അവസാനമോ 2014 ആദ്യമോ ലഭിക്കുമെന്ന്‌ വ്യോമസേന വക്താവ്‌ അറിയിച്ചു. ഇത്തരത്തിലുള്ള 59 ഹെലികോപ്റ്ററുകള്‍ പഴയ എംഐ 17, എംഐ 8 ഇവക്ക്‌ പകരമായി ഉപയോഗിക്കാനാണ്‌ പദ്ധതി. കോണ്‍ഗോയിലും സുഡാനിലും ഐക്യരാഷ്‌ട്ര സേനക്കുവേണ്ടി 19 എംഐ 17 ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയുടെ ഉപയോഗം കഴിഞ്ഞതിനാല്‍ അവയെ രാജ്യത്തിന്റെ മധ്യഭാഗത്തും കിഴക്കന്‍ പ്രദേശങ്ങളിലുമുള്ള ഉപയോഗത്തിനായി വിട്ടുകൊടുക്കുമെന്നും വക്താവ്‌ അറിയിച്ചു. ഇതുപോലെ ഐക്യരാഷ്‌ട്രസഭയുടെ ഉപയോഗത്തിനുനല്‍കിയിരുന്ന എംഐ 35 ഹെലികോപ്റ്ററുകള്‍ സുറാത്തഗര്‍ വ്യോമതാവളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്‌.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by