എരുമേലി: വീടുകളിലേക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലേക്കും ലഭിക്കേണ്ടുന്ന വോള്‍ട്ടേജില്‍ പകുതിയും താഴെ എത്തിയതോടെ എരുമേലിയിലെ വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ബോര്‍ഡ് ഇത്തരത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന വോള്‍ട്ടേജ് ൨൪൦ ആണ്. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പഞ്ചായത്തില്‍ ൧൫൦ മുതല്‍ ൧൮൦ വരെ എന്ന കണക്കിലാണ് വോള്‍ട്ടേജ് ഉണ്ടായിരുന്നത്. പകലാവട്ടെ ൧൪൦-൧൬൦ എന്ന നിരക്കിലും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മിനിമം വോള്‍ട്ടേജ് ൨൦൦-൨൨൦ എന്ന കണക്കെങ്കിലും വേണം. വീടുകളിലെ അവസ്ഥയാണ് കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. വിടുകളിലെ കിണറുകളില്‍ നിന്നും വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്ക വീടുകളിലെയും അവസ്ഥ പരിതാപകരമായിത്തീര്ന്നിട്ടുണ്ട്. മോട്ടോറുകള്‍ കേടാവുന്നതും പതിവ്കാഴ്ചയാണ്. വോള്‍ട്ടേജ് കുറവ് കച്ചവടക്കാരെയും എറെ ദുരിതത്തിലായിക്കിയിരിക്കുന്നു. കമ്പ്യൂട്ടര്‍ സെണ്റ്ററുകള്‍, ഫോട്ടോസ്റ്റാറ്റ്, സ്റ്റുഡിയോ, സ്റ്റേഷനറികടകള്‍, മറ്റുകടകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ താറുമാറാക്കിയിരിക്കുന്നത്. പകല്‍ കുറഞ്ഞാലും രാത്രികാലങ്ങളില്‍ വോള്‍ട്ടേജ് കൂടുമെന്ന പ്രതീക്ഷ തകര്‍ന്നതാണ് ജനങ്ങള്‍ക്ക് തിരിച്ചടിയായത്. വൈദ്യുതിവിതരണത്തില്‍ ഇത്രയും ഗുരുതരമായ രീതിയില്‍ വോള്‍ട്ടേജ് കുറവ് ഉണ്ടാകുന്നത് ഈ മേഖലയില്‍ ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എരുമേലിയിലെ വോള്‍ട്ടേജ് പകുതിയായതില് നാട്ടുകാര്‍ ആശങ്കയോടെയാണ് കാണുന്നത്. ശബരിമല സീസണ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍് പറയുന്നത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ച കനകപ്പലം ൧൧൦കെവി സബ്സ്റ്റേഷന് തര്‍ക്കങ്ങള്‍ പരിഹരിച്ച് അടിയന്തിരമായി അത് കമ്മീഷന് ചെയ്യാനുള്ള നടപടിസര്ക്കാരും ബന്ധപ്പെട്ട ഉന്നതാധികാരികളും സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: