Categories: Ernakulam

ബിജെപി നേതൃയോഗം ഇന്ന്‌

Published by

കൊച്ചി: ബിജെപി എറണാകുളം നിയോജകമണ്ഡലം ഭാരവാഹികളുടെ പ്രത്യേക യോഗം ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ ജില്ലാ ഓഫീസില്‍ കൂടുന്നതാണെന്ന്‌ പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ യോഗം ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിന്റെ ചാര്‍ജ്ജുള്ള ജില്ലാ ട്രഷറര്‍ ടി.പി. മുരളീധരന്‍ പങ്കെടുക്കും. നിയോജകമണ്ഡലം ഭാരവാഹികള്‍, മോര്‍ച്ചകളുടെ ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരാണ്‌ യോഗത്തില്‍ പങ്കെടുക്കേണ്ടത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by