Categories: World

ഫിലിപ്പൈന്‍സില്‍ വീണ്ടും കൊടുങ്കാറ്റ്‌

Published by

മനില: കഴിഞ്ഞയാഴ്ചയുണ്ടായ നെസാറ്റ്‌ കൊടുങ്കാറ്റിന്റെ നാശനഷ്ടങ്ങളില്‍ നിന്ന്‌ കഷ്ടിച്ച്‌ കരകയറുന്ന ഫിലിപ്പൈന്‍സില്‍ നല്‍ഗെ കൊടുങ്കാറ്റ്‌ വീണ്ടും നാശം വിതച്ചു. കൊടുങ്കാറ്റുമൂലം ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു. ഇപ്പോഴും തങ്ങളുടെ കൂരകള്‍ക്കുള്ളില്‍ ആദ്യത്തെ കൊടുങ്കാറ്റിനെ ഭയന്ന്‌ കഴിഞ്ഞിരുന്നവര്‍ക്ക്‌ അധികാരികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഒരു വര്‍ഷത്തില്‍ 20ഒാ‍ളം കൊടുങ്കാറ്റുകളെയാണ്‌ രാജ്യത്തിന്‌ നേരിടേണ്ടിവരുന്നത്‌. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഇസബെല്ലയില്‍ 160 കി.മീ. വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ്‌ ജനവാസകേന്ദ്രമായ ലുസോണിനുനേരെ നീങ്ങുകയാണ്‌. ഇതുവരെ കൊടുങ്കാറ്റില്‍ മരണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ നെസാറ്റ്‌ കൊടുങ്കാറ്റില്‍ 50ഹ പേരോളം കൊല്ലപ്പെട്ടിരുന്നു.

പതിനായിരക്കണക്കിന്‌ ജനങ്ങളെയാണ്‌ സുരക്ഷിത സ്ഥാനങ്ങളിലേക്കും തങ്ങളുടെ ബന്ധുക്കളുടെ വീടുകളിലേക്കും നെസാറ്റ്‌ കൊടുങ്കാറ്റില്‍ മാറ്റിപ്പാര്‍പ്പിച്ചത്‌. ഇപ്പോഴും അവരില്‍ 48 മില്ല്യണ്‍ ജനങ്ങള്‍ വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയിരിക്കുകയാണ്‌. പല നഗരങ്ങളും വെള്ളത്തിനടിയിലാണ്‌. തങ്ങളുടെ വീട്‌ കൊള്ളയടിക്കപ്പെട്ടേക്കുമോ എന്ന ഭയത്താല്‍ നിവാസികളില്‍ പലരും വീടുവിട്ടുപോകാന്‍ മടിക്കുകയാണെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by