കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്‍ തന്നോടും തന്റെ കുടുംബത്തോടും പക തീര്‍ക്കുകയാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ ആരോപിച്ചു. തനിക്കെതിരായ വി.എസിന്റെ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലായശേഷം താന്‍ അച്ഛനെയോ അച്ഛന്‍ തന്നെയോ ഫോണില്‍ വിളിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഡിവൈ എസ്.പിയുമായി തനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും ഗണേഷ് പറഞ്ഞു.
അധ്യാപകനെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം വിഎസ് ഒഴിയണം. ധാര്‍മികത പറയുന്ന വി.എസ് സ്വന്തം കാര്യത്തില്‍ ധാര്‍മികത കാണിക്കുന്നില്ല.
ബാലകൃഷ്ണപിള്ള ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ ഫോണില്‍ വിളിച്ചിട്ടില്ല. ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: