കോഴിക്കോട്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരം കടമേരിയില്‍ വീടിനു നേരെ ബോംബേറ്. കുറ്റിയില്‍ അസീസിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.
ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം ആയഞ്ചേരിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മേഖലയില്‍ ചൊവ്വാഴ്ച തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. അക്രമങ്ങള്‍ക്കിടെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഇല്ലത്ത് ബാലനും പുളിക്കൂല്‍ രാജനും പരുക്കേറ്റിരുന്നു.
മേഖലയില്‍ വന്‍ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: