തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. പിള്ളയുടെ ഫോണില്‍ നിന്ന് ഇത്രയും കോളുകള്‍ പുറത്ത് പോയത് അസ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വാളകത്ത് അദ്ധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ല. അന്വേഷണത്തെ പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് പിള്ളയുടെ ശുപാര്‍ശ പ്രകാരം ജോലി കിട്ടിയ ആളാണെന്നും വി.എസ് ആരോപിച്ചു.
അതുകൊണ്ട് തന്നെ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: