കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ സംസ്കൃതദിനാഘോഷം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പത്മഭൂഷണ്‍ ഇ.ടി. നാരായണന് മൂസിനെ ആദരിച്ചു. കര്‍ണ്ണാടക സംസ്കൃത സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ. ശ്രീനിവാസ് വര്‍ക്കേഡി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ആര്. അംബിക എഴുതിയ ‘ദത്തകമീമാംസാവ്യാഖ്യാ’ എന്ന ഗ്രന്ഥം പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ്. രാജശേഖരന് പ്രകാശനം ചെയ്തു. ഡോ. പി.സി. മുരളീമാധവന്‍, ഡോ. പി. ചിദംബരന്, ഡോ. സി.എം. നീലകണ്ഠന്, ഡോ. എം. മണിമോഹനന്‍, ഡോ. കെ.ജി. കുമാരി, ഡോ. കെ. രാമചന്ദ്രന്, ഡോ. കെ.വി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. എം.എസ്. മുരളീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. പി.വി. രാമന്‍കുട്ടി, ഡോ. ശ്രീകല എം. നായര്‍, ഡോ. എന്‍. അജയ്കുമാര്‍, ഡോ. പി. ചിത്ര, ദിവ്യ സുബ്രന്, ശ്രീദാസ്, അജിതന്, പ്രിയ എന്നിവര്‍ പ്രസംഗിച്ചു. എം.കെ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഭാസ നാടകം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: