ഡെറാഡൂണ്‍: ഉത്സവവേളയില്‍ ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ആക്രമിക്കുമെന്ന് പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ലഷ്കര്‍ ഇ തോയിബ ഭീഷണി.
ഹരിദ്വാറിലെ റെയില്‍വെ സൂപ്രണ്ടിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് എഴുതിയെന്ന് വ്യക്തമാക്കുന്ന കരീം അന്‍സാരിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി ഹരിദ്വാര്‍ പോലീസ് വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ ആക്രമിക്കുമെന്ന് നേരത്തെ പല സന്ദര്‍ഭങ്ങളിലായി ലഷ്കര്‍ ഇ തോയിബ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: