ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ വര്‍ദ്ധന. സെപ്റ്റംബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 9.13 ശതമാനമായി. ഇന്ധനവില വര്‍ദ്ധനയാണ് സൂചിക ഉയരാന്‍ കാരണം. മുന്‍ ആഴ്ചയില്‍ ഇത് 8.84 ശതമാനമായിരുന്നു.
ഇന്ധനവില സൂചിക 14.69 ശതമാനമായി ഉയര്‍ന്നു. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളും അവശ്യസാധനങ്ങളും വില ഗണ്യമായി വര്‍ദ്ധിച്ചു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല് എന്നിവയുടെ വില കുറഞ്ഞു.
വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ വായ്പാ നിരക്കുകള്‍ 12 തവണ ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: