കോതമംഗലം: കോതമംഗലം മാര്അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നിറവില്‍.സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തക്ഷക്ക് ശാസ്ത്രമേളക്ക് 29ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ അഖിലേന്ത്യാ ശാസ്ത്രപ്രദര്ശനത്തില് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ 150 എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നായി പതിനായിരത്തോളം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മേളയിലെ മത്സര ഈനങ്ങളിലെ വിജയികള്‍ക്കായി മൂന്ന് ലക്ഷം രൂപയുടെ സമ്മാനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്രമേളയുടെ ഉദ്ഘാടനം സിആര്ഡിഒയിലെ ഔട്ട് സ്റ്റാന്റിംഗ് സയന്റിസ്റ്റായ എ.ഉണ്ണികൃഷ്ണനാണ് നിര്‍വഹിക്കുന്നത്. സ്വദേശിശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രീകോണ്‍ എന്ന റോബോട്ടിക് കോണ്‍ഗ്രസാണ് തക്ഷക് എന്ന മേളയിലെ മുഖ്യ ആകര്‍ഷണമാവുക.
നാളെനടക്കുന്ന ഏകദിനസമ്മേളനത്തില് സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള മുഖ്യാഥിതിയായിരിക്കും. നാഷണല്‍ വിഞ്ജാന്‍ ഭാരതിയിലെ എന്‍ജിനീയേഴ്സാണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്. ഇതോടനുബന്ധിച്ച് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ നയിക്കുന്ന റോബോട്ടിക്സ്- പ്രാഥമിക പാഠങ്ങള്‍ എന്ന സെമിനാറും റോബോട്ടുകളുടെ പ്രവര്‍ത്തനപ്രദര്‍ശനവും നടക്കും. ജനുവരി 2012ല്‍ കോളേജില്‍ വച്ച് നടക്കുന്നു സന്‍സ്കൃതി എന്ന കലോത്സവത്തോടൊപ്പം നടക്കുന്ന ഇന്ത്യയിലെ പ്രഥമ സ്റ്റുഡന്റ് റോബോകോണ്ഗ്രസിന്റെ പ്രാരംഭസമ്മേളന മാണ് പ്രീകോണ്‍.
വിജ്ഞാത്തിനും വിനോദത്തിനും അനവധി അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന തക്ഷക്കിനോടനുബന്ധിച്ച് എയ്റോഷോയും, ബൈക്ക് സ്റ്റാന്‍ഡുകളും, 30 ഷോ, മഡ്റേസ് എന്നിങ്ങനെയുള്ള കായികാഭ്യാസങ്ങളും, ഇന്ത്യന്‍ ഗ്രീന്‍ബില്‍ഡിംഗ് കൗണ്‍സില്‍ നയിക്കുന്ന ” ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്റ്റ്സ്” എന്ന സെമിനാറും, ഐ ലുഗിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് വെയറുകളെകുറിച്ചുള്ള സെമിനാറും, പത്രിക എന്ന പ്രബന്ധാവതരണ മത്സരവും, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു.
കൂടാതെ കാണ്‍പൂര്‍ ഐടിയിലെ വിദഗ്ധര്‍ സംഘടിപ്പിച്ചിട്ടുള്ള എയറോട്രിക്സ് എന്ന വ്യോമയാന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വര്‍ക്ഷോപ്പും കംപ്യൂട്ടര്‍ ഗെയിമിംഗ് മത്സരങ്ങളും കാണികളെ അമ്പരിപ്പിക്കുന്ന ഭൂതലയവും ഒരുക്കിയിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കുമെന്ന് സംഘാടക സമിതിക്ക്വേണ്ടി പ്രൊഫ. പോള്‍സണ്‍ ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: