കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഡയറിയും വിജിലന്‍സ് കോടതി ഉത്തരവും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസിലെ അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എം.ഡിയുമായ ജിജി തോംസണ്‍ നല്കിയ ഹര്‍ജിലാണ് ഉത്തരവ്. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസില്‍ അടുത്തമാസം 17ന് ഹൈക്കോടതി വിശമായ വാദം കേള്‍ക്കും.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ.ടി ശങ്കരന് കേസ് പഠിക്കാന്‍ സമയം വേണമെന്ന് പറഞ്ഞ് ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന് പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് കെ.ടി ശങ്കരന്റെ ബഞ്ചിന് മുന്നില്‍വന്നത്.
കേസ് നീണ്ടുപോകുന്നത് ഔദ്യോഗിക ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസന്റെ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: