തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. ടിപ്പര്‍ ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പാലോട് എക്സ്സര്‍വീസ് കോളനിക്ക് സമീപം അപകടം ഉണ്ടായത്.
വിതുര സ്വദേശികളായ സജിന്‍ ഷാ (18), ഷെറിന് മധു (18), ആഷിക് (10) എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്നു പേരും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. മടത്തറ ഭാഗത്തുനിന്ന് പാലോട് ഭാഗത്തേക്ക് ചല്ലി കയറ്റി വരികയായിരുന്ന ടിപ്പര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്ക് തെറിച്ചുവീണു.
അപകട സ്ഥലത്തുവച്ചു തന്നെ ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്. ഏറെനേരം റോഡില്‍ കിടന്നശേഷമാണ് സംഭവസ്ഥലത്ത് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൊണ്ടുപോകാന്‍ പൊലീസ് എത്തിയതെന്ന് ആക്ഷേപമുണ്ട്. മൃതദേഹങ്ങള്‍ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: