കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഗോസേവാ സമിതി ഏകദിന ശില്‍പ്പശാലയും ഗോസേവാ സമിതിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ ഗോസേവാ പ്രമുഖ് ശങ്കര്‍ലാല്‍ജി നിര്‍വ്വഹിച്ചു. മഹേഷ് ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോസേവാ സമിതി സംസ്ഥാന രക്ഷാധികാരി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു. കെ. ജയകുമാര്‍ സ്വാഗതം പറഞ്ഞു.
‘നാടന്‍ പശുക്കളും കൃഷിയും’ എന്ന വിഷയത്തെ ആസ്പദമാക്കി ശങ്കര്‍ലാല്‍ജി പ്രഭാഷണം നടത്തി. പരശുരാമക്ഷേത്രം ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്ന ഗോക്കളെ കൊല്ലുന്ന അറവുശാലയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോ ഉല്പന്നങ്ങളായ പഞ്ചഗവ്യങ്ങള്‍ എല്ലാം ദിവ്യ ഔഷധങ്ങളാണെന്ന് ഉദാഹരണസഹിതം അദ്ദേഹം വ്യക്തമാക്കി. ഗോവിനെ ആധാരമാക്കിയുള്ള ജൈവകൃഷിയുടെ മഹത്വം അദ്ദേഹം വിശദീകരിച്ചു. ‘വംശനാശം വന്ന നാടന്‍ പശുക്കളുടെ സംരക്ഷ’ണത്തെക്കുറിച്ച് ഡോ. സുരേഷ്, പഞ്ചഗവ്യ ആയുര്‍വ്വേദ ചികിത്സയെക്കുറിച്ച് പി.കെ. രവീന്ദ്രന് കൊടകര, ഗോസംരക്ഷണം ഭാരതീയ ദൃഷ്ടിയില് എന്ന വിഷയത്തെക്കുറിച്ച് ശങ്കര്ലാല്ജിയും ക്ലാസ്സെടുത്തു. പി.ആര്. നാരായണന് കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: