പുണ്യത്മാവായ ഒരാള്‍ ഗൃഹത്തില്‍ വന്നാല്‍ സര്‍വത്ര മംഗളം തന്നെ. നിന്ദ്യനാണെങ്കില്‍ നാലുപുറത്തുനിന്നും അനര്‍ത്ഥം അടിഞ്ഞുകൂടും.
ദുര്‍ജ്ജനങ്ങളുടെ ഭക്ഷണം അകത്തുപെട്ടാല്‍ തലവേദനപിടിയ്ക്കുമെന്ന് നാനാക് പറയുകയുണ്ടായി. കെട്ടവഴിയ്ക്ക് നേടിയ പണം സാധുക്കള്‍ക്ക് കൊടുക്കരുത്.
ഗുരു സച്ചിദാനന്ദസ്വരൂപനായ ഭഗവാനാകുന്നു. മനുഷ്യനാണെന്ന് വിചാരിക്കരുത്. ഗുരുവിനാലാണ് മന്തരസിദ്ധിയണ്ടാകുന്നത്. വിശ്വാസമാണ് സിദ്ധിക്കടിസ്ഥാനം.
കാട്ടാളനാണെങ്കിലും ശിഷ്യനായ ഏകലവ്യന് മനസ്സില്‍ ഉറച്ച വിശ്വാസത്താല്‍ മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ ദ്രോണരെ പൂജിച്ച് ആയുധവിദ്യയില്‍ അദ്വിതീയനായി.
കച്ചവടക്കാരില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ ഒത്തുനോക്കിയിട്ടേ വില കൊടുക്കാവൂ. അവരുടെ വാക്കില്‍ വഞ്ചനയുണ്ടാവാം. അവരെല്ലാവരും ധാര്മികരായിക്കൊള്ളണമെന്നില്ല.
ജനങ്ങള്‍ വളരെക്കാലമായി തപസ്സ്, ധ്യാനം, ജപം, ഉപവാസം മുതലായ സത്കര്‍മങ്ങള്‍ ചെയ്തപോരുന്ന സ്ഥലത്ത് ഈശ്വരഭാവങ്ങളും ഈശ്വരചൈതന്യവും പ്രകടമായിക്കാണും.
പണ്ട് ഈശ്വരഭക്തന്മാരും സിദ്ധപുരുഷന്മാരും ഈശ്വരദര്ശനത്തിന്നായി തീര്‍ത്ഥസ്ഥാനങ്ങളിലേയ്ക്ക് വരികയും എല്ലാം വെടിഞ്ഞ് ഈശ്വരദര്ശനന്ദം അനുഭവിയ്ക്കുകയും ചെയ്തിരുന്നു.
അതിനാലാണ് മറ്റ് സ്ഥലങ്ങളെക്കാള്‍ തീര്‍ത്ഥാനങ്ങള്‍ക്ക് മഹാത്മ്യം അധികമുണ്ടെന്ന് പറയുന്നത്. ഈശ്വരന് എല്ലാദിക്കിലുമുണ്ടെങ്കിലും തീര്‍ത്ഥസ്ഥാനങ്ങളില്‍ ചൈതന്യം അധികമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: