തിരുവനന്തപുരം: 2 ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെയും പി. ചിദംബരത്തിന്റെയും മൊഴിയെടുക്കണമെന്ന് എ.രാജയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ചിദംബരത്തെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്നും ചിദംബരത്തെ സാക്ഷിയാക്കണമെന്നും രാജ ആവശ്യപ്പെട്ടു.
2 ജി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ചിദംബരം ഒപ്പുവെച്ചിരുന്നുവെന്നും എന്നാല്‍ ചിദംബരത്തെ പ്രതിയാക്കേണ്ടതില്ലെന്നും എ.രാജയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
സ്പെക്ട്രം അനുവദിച്ചതില്‍ ടെലികോം, ധനമന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലായിരുന്നുവെന്നും രാജയുടെ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: