ന്യൂദല്‍ഹി: ലോട്ടറി കേസില്‍ ഭൂട്ടാന്, സിക്കിം സര്‍ക്കാരുകള്‍ക്കും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് മുന്‍കൂര്‍ നികുതി വാങ്ങാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് നോട്ടീസ്.
2010 ഒക്ടോബര്‍ 14 നായിരുന്നു മുന്‍കൂര്‍ നികുതി വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ്, ഭൂട്ടാന് ലോട്ടറിയുടെ യഥാര്‍ത്ഥ പ്രമോട്ടര്മാരല്ലെന്നും ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി.
അതേസമയം സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ലോട്ടറി കരാര്‍ ഭൂട്ടാന് സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: