തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി പി.കെ ഹനീഫയ്ക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് വീണ്ടും ആരോപണങ്ങളുമായി രംഗത്ത്. തനിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസുകളില്‍ നടപടിക്രമം പാലിച്ചല്ല ജഡ്ജി പി.കെഹനീഫ നോട്ടീസ് അയച്ചതെന്ന് ജോര്‍ജ്ജ് പറഞ്ഞു.
സെപ്റ്റംബര്‍ 12ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 22ന് ഹാജരാകാനും, സെപ്റ്റംബര്‍ 22ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 18ന് ഹാജാരാകാനും സമന്‍സ് അയച്ച ജഡ്ജി എന്ത് നീതിബോധമാണ് കാണിക്കുന്നതെന്ന് ജോര്‍ജ്ജ് ചോദിച്ചു. നീതി ബോധമുള്ള മജിസ്ട്രേറ്റ് ഇങ്ങനെ ചെയ്യില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
രണ്ടാഴ്ച മുമ്പെ തനിക്കെതിരെ നോട്ടീസ് അയച്ച കാര്യം ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വന്നെങ്കിലും തിങ്കളാഴ്ച രാവിലെയാണ് സമന്‍സ് കിട്ടിയത്. കോടതിയുടെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്താന്‍ ജഡ്ജിക്ക് അവകാശമില്ലെന്ന് ജഡ്ജി ആദ്യം മനസ്സിലാക്കണം. ഇക്കാര്യത്തില്‍ ജഡ്ജി കാണിച്ചത് കോടതിയലക്ഷ്യമാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: