ന്യൂദല്‍ഹി: അഴിമതിക്കെതിരെ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ രാംലീലാ മൈതാനത്ത് നടന്ന സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഗുര്‍ഗോണ്‍ സ്വദേശിയും രാംദേവിന്റെ അനുയായിയുമായ രാജ്ബാലയാണ് മരിച്ചത്.
രാംലീലാ മൈതാനത്തില്‍ നിന്നും രാംദേവിനെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു രാജ്ബാലയ്ക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. ജൂണ്‍ അഞ്ചിന് ജിബി പന്ത് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും അസുഖം ഭേദമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: