കറുകച്ചാല്‍: കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്ന് കൈതകൃഷി സര്‍വ്വസാധാരണമാണ്. കൃഷിക്കാര്‍ക്കും ഭൂഉടമക്കും വളരെയധികം സാമ്പത്തികലാഭം ഉണ്ടാക്കുന്ന കൃഷി. എന്നാല്‍ ഈ കൃഷിക്കു പുറകിലുള്ള ദുരന്തം ഇതുമായി ബന്ധപ്പെട്ടവര്‍ വിസ്മരിക്കുന്നു. വസ്തുഉടമയില്‍ നിന്നും കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുമ്പോള്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം കൈതവയ്ക്കുന്ന സ്ഥലത്ത് റബ്ബറിണ്റ്റെ കുടതൈവാങ്ങി വയ്ക്കുന്നതും ൩ വര്‍ഷത്തേക്ക് റബ്ബര്‍തൈക്കുവേണ്ടവളവും സംരക്ഷണവും നല്‍കുമെന്നുമാണ്. ഈ വാഗ്ദാനം അതേപടി അംഗീകരിക്കുന്ന കര്‍ഷകണ്റ്റെ ഭൂമിയില്‍ കൈതകൃഷി ആരംഭിക്കും. ഈ കൈതയില്‍ തളിക്കുന്ന കീടനാശിനിയും ഒരേസമയത്ത് കൈതച്ചക്ക ഉണ്ടാക്കാനുള്ള ഹോര്‍മോണ്‍ ചേര്‍ന്നവളപ്രയോഗവും മനുഷ്യണ്റ്റെ ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യുമെന്നകാര്യം പലപ്പോഴും ഭുഉടമ ശ്രദ്ധിക്കാറില്ല. കൈതകൃഷി ചെയ്തിരിക്കുന്നതോട്ടങ്ങളുടെ സമീപം താമസിക്കുന്നവര്‍ക്ക് പലവിധരോഗങ്ങളും ഉണ്ടാകുന്നതായി പരാതിയുണ്ട്. കുട്ടികളുടെ ശരീരത്തില്‍ തടിപ്പുകള്‍ ഉണ്ടാകുകയും അവ പഴുത്ത് വൃത്തമാകുകയും ചെയ്യുന്നു. നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ തളിക്കുന്നതായും പരാതിയുണ്ട്. കേരളത്തിലെ മിക്കജില്ലകളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇതുപോലെയുള്ള കൃഷിക്ക് ഉപയോഗിക്കുന്ന വിഷത്തിണ്റ്റെ അമിതഉപയോഗം ഒരു കാരണമാണെന്ന സത്യം പലപ്പോഴും ബന്ധപ്പെട്ട അധികാരികള്‍ വിസ്മരിക്കുകയാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് വേണ്ടശ്രദ്ധചെലുത്തി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിണ്റ്റെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതുപോലെയുള്ള കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളുടെ പങ്കും പഠനവിധേയമാക്കണമെന്ന് ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: