തലപ്പലം: പാറമടയും മെറ്റല്‍ക്രഷറും സ്ഥാപിക്കാനുള്ള അപേക്ഷ കോടതി റദ്ദാക്കി. തലപ്പലം പഞ്ചായത്തില്‍ പാറമട, ക്രഷര്‍ ഇവ സ്ഥാപിക്കാനായി ഒഴാക്കല്‍ ഗ്രാനൈറ്റ്സ് നല്കിയ അപേക്ഷ തലപ്പലം ഗ്രാമപഞ്ചായത്ത് കമ്മറ്റി തള്ളിയിരുന്നു. ഗ്രാമപഞ്ചായത്തിണ്റ്റെ തീരുമാനത്തിനെതിരെ ഒഴാക്കല്‍ ഗ്രാനൈറ്റ്സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ അനുവദിച്ച ട്രൈബ്യൂണല്‍ കമ്മറ്റി തീരുമാനം റദ്ദാക്കുകയും പഞ്ചായത്തിനോട് ഉത്തരവായിട്ടുള്ള വ്യവസ്ഥകള്‍ക്ക് അനുസരിച്ച് അറുപത് ദിവസത്തിനുള്ളില്‍ പാറമടക്കും മെറ്റല്ക്രഷറിനും അനുമതി നല്കാന് ഉത്തരവാകുകയും ചെയ്തു. കളത്തൂക്കടവിന് സമീപം കിഴക്കേമല ഭാഗത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പാറമടക്കെതിരെ സ്പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്ന് ലൈസന്‍സ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രാമസഭ ചേര്‍ന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഗ്രാമസഭയ്ക്ക് ലൈസന്‍സ് കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ യാതൊരു അധികാരവുമില്ലെന്നും വാദി കോടതയില്‍ ബോധിപ്പിച്ചിരുന്നു. ട്രൈബ്യൂണല്‍ കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള കമ്മീഷണര്‍ പാറമടപ്രദേശം പരിശോധിച്ച് മടക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലായെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. ലൈസന്‍സ് വിഷയങ്ങളില്‍ നീതിപൂര്‍വ്വമായ തീരുമാനമെടുക്കേണ്ട പഞ്ചായത്ത് കമ്മറ്റിയിലെ ചിലര്‍ പാറമടക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. 23 സ്വകാര്യ വ്യക്തികളും പാറമടക്കെതിരെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. കളത്തൂക്കടവ് പ്രദേശത്തുതന്നെ മററ് രണ്ട് പാറമടകള്‍ക്ക് പഞ്ചായത്ത് നാളുകളായി ലൈസന്‍സ് നല്കി വരുന്നതുമാണ്. ഒഴാക്കല്‍ ഗ്രാനൈറ്റ്സിനുവേണ്ടി അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍ ട്രൈബ്യൂണലില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: