കൊച്ചി: കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച നിസാര്‍ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയതിന് ശേഷം പിരിച്ചുവിടാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി. കമ്മീഷന് പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.
ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിസാര്‍ കമ്മീഷന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിനല്കിയതാണെന്നും എന്നാല്‍ വളരെ പെട്ടെന്നു തന്നെ കമ്മീഷനെ പിരിച്ചുവിടുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
കാലാവധി നീട്ടി നല്കിയ കാലയളവിലാണ് കാസര്‍കോട് എസ്.പി രാംദാസ് പോത്തന് ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ സത്യവാങ്മൂലം കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ സത്യവാങ്മൂലത്തില്‍ വെടിവെപ്പിന് മുമ്പുണ്ടായ സംഭവവികാസങ്ങളില്‍ ലീഗിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: