ആഗ്രഹം ഈശ്വരപ്രാപ്തനിയിലാവട്ടെ, അഭിരുചി സച്ചിദാനന്ദത്തിലാവട്ടെ, ക്രോധം വിട്ടുമാറുന്നില്ലെങ്കില്‍ ഭക്തിരൂപത്തിലാവട്ടെ.
ലോഭം ഈശ്വരപ്രാപ്തിയിലാവട്ടെ, മോഹം ഭഗവാന്റെ കോമളവിഗ്രഹത്തിലാവട്ടെ, ഞാന്‍ ഈശ്വരന്റെ ദാസനാണെന്നും ഈശ്വരന്റെ പുത്രനാണെന്നുമുള്ള ഭാവത്തിലുമാവാം.
ഭഗവദ്ഭക്തിയുണ്ടാവുകകാരണം ഞാന്‍ പുണ്യവാനായി. ധന്യനായി ആരുണ്ട് എന്നെപ്പോലെ? ഇങ്ങനെ കാമം,ക്രോധം, ലോഭം, മോഹം,മദം, മാത്സര്യം എന്നീ ആറുശത്രുക്കളെ നീ വഴിതിരിച്ചുവിടണം.
ഭക്തിവഴിയ്ക്കുകുടി ഭഗവാന്റെ നാമജപം ഭഗവാന്റെ ഗുണകീര്‍ത്തനം മുതലായവകൊണ്ട് ഭഗവത് പ്രാപ്തിയുണ്ടാവും ഇതില്‍ ഇന്ദ്രീയജയത്തെക്കുറിച്ച് വിചാരപ്പെടേണ്ടതില്ല. ശത്രുനാശം സ്വയം സിദ്ധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: