തൊടുപുഴ: ഇടുക്കി ജില്ലയിലെ തോപ്രാംകുടിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലന തീവ്രത പരിശോധിച്ചു വരികയാണ്. ഒരു മാസത്തിനിടെ എട്ടാം തവണയാണു ജില്ലയില്‍ ഭൂചലനമുണ്ടാകുന്നത്.
കഴിഞ്ഞ ദിവസവും തോപ്രാംകുടിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ മലയോര മേഖലയിലെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഉപ്പുതറ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ 4.06നും 6.30നുമാണ് ഭൂചലനങ്ങളുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ ആദ്യം 2.2, പിന്നീട് 1.9 തീവ്രത രേഖപ്പെടുത്തി.
ഒന്നര മാസം മുമ്പും ഉപ്പുതറ ഉള്‍പ്പെടുന്ന മേഖലയില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: