കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിക്കിടെ വള്ളത്തില്‍ നിന്ന് വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇല്ലിക്കല്‍ പന്തപ്പാട്ട് വിജയന്റെ മകന് പ്രശാന്തിന്റെ (25) മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തുനിന്നാണ് പ്രശാന്തിനെ കാണാതായത്. നേവി സംഘം നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പ്രശാന്തും കൂട്ടുകാരും താഴത്തങ്ങാടി ആറ്റിലൂടെ വളളത്തില്‍ സഞ്ചരിക്കുന്നതിനിടെ ബോട്ടു കടന്നു പോയതിന്റെ ഓളത്തില്‍ വളളം മുങ്ങുകയായിരുന്നു.
വെളളത്തില്‍ വീണ നാലു പേരില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: