കണ്ണൂര്‍: സി.പി.എമിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് സി.കെ.പി പത്മനാഭന്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ ചില രീതികളുണ്ടെന്നും സി.കെ.പി കണ്ണൂരില്‍ പറഞ്ഞു.
പാര്‍ട്ടി ഔദ്യോഗികമായി ഒന്നും തന്നെ അറിയിച്ചിട്ടില്ല. അറിയിക്കാത്ത സാഹചര്യത്തില്‍ നടപടി സംബന്ധിച്ച് വിവരം നല്കിയവരോട് വിശദീകരണം ചോദിക്കാമെന്നും സി.കെ.പി പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ സി.കെ.പി. പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും സി.പി.എം നീക്കിയത് സംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1986ല്‍ കണ്ണൂരില്‍ എംവി രാഘവന് തീര്‍ത്ത ശൂന്യത നികത്താന്‍ ഡി.വൈ.എഫ് ഐയുടെ ജില്ലാ നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് സി.കെ.പി രാഷ്ട്രീയത്തലിറങ്ങുന്നത്. പി ശശിക്കെതിരേ പാര്‍ട്ടിയില്‍ പരാതി നല്കിയതും വി.എസ് പക്ഷ നിലപാടുകള്‍ സ്വകരിച്ചതുമാണ് സി.കെ.പിക്കെതിരെ നടപടിക്ക് കാരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: