എ.ഡി. 150 ല്‍ ഗ്രീക്കുകാരനായ യവനേശ്വരന്‍ ചില സംസ്കൃത ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ ഗ്രീക്കുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത രേഖകള്‍ പ്രൊഫ. പിംഗ്രെഡേവിഡ് എന്ന ഇംഗ്ലീഷ് ചരിത്രകാരന് കണ്ടെത്തിയിട്ടുണ്ട്. സ്ഫുടധ്വജന്‍ എന്ന മറ്റൊരു വിദേശിയും സംസ്കൃത ഗ്രന്ഥങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഗ്രീക്കിലേക്ക് തര്ജ്ജമചെയ്തിട്ടുണ്ട്. യുച്-ചിന്-ധര്‍മ്മരക്ഷയും കാഷ്മീരില്‍ കുമാരജീവനും അനവധി സംസ്കൃതഗ്രന്ഥങ്ങള്‍, 3-ാം നൂറ്റാണ്ടില്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഈ സുവര്‍ണ്ണ കാലഘട്ടത്തില്‍ അനവധി ബുദ്ധസന്യാസികള്‍ ചൈനീസ് ഭാഷയിലേക്ക് – പ്രധാനമായും ഗണിത-ജ്യോതിശാസ്ത്രം – ആരോഗ്യശാസ്ത്രം – വിവര്‍ത്തനം ചെയ്യുകയുണ്ടായി. ഈ വിവര്‍ത്തകരുടെ പൂര്‍ണവിവരണം സൂയിസാമ്രാജ്യത്തിന്റെയും താങ്ങ്സാമ്രാജ്യത്തിന്റെയും ശേഖരങ്ങളിലെ ലിഖിതങ്ങളില്‍ നിന്നും ഇന്നും ലഭ്യമാണ്.
ചാങ്ങ്നാന് എന്ന സുപ്രസിദ്ധ ചൈനീസ് പുരാതനവിശ്വവിദ്യാലയത്തില് ഭാരതീയനവഗ്രഹരീതിയുടെ പഠനത്തിന് പ്രത്യേക സംവിധാനമുണ്ടായിരുന്നു. ഭാരതീയവിജ്ഞാനം ചൈനയില്‍ പഠിപ്പിച്ചിരുന്ന എല്ലാ പണ്ഡിതന്മാരേയും 2-3 നൂറ്റാണ്ടുകളില്‍ ഗൗതമന് (ബുദ്ധന്) എന്ന പദത്തിന് തുല്യമായ ‘ചുഹുതാന്’ എന്ന് അഭിസംബോധന ചെയ്തിരുന്നു. 1800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു കലണ്ടറുകള്‍ ച്യു-ചി-ലി കലണ്ടര്‍, തായ്-യെന്‍ കലരണ്ടര് ഇവ പൂര്‍ണ്ണമായും ഭാരതയ ജ്യോതിശാസ്ത്രത്തിന്റെ സംഭാവനമാണ്. പ്രൊഫ. നീധം എന്ന ഇംഗ്ലീഷ് ചരിത്രകാരന് പറയുന്നു – ‘ചൈനയിലെ പുരാതനമായതും മധ്യകാലഘട്ടത്തിലുണ്ടായിരുന്നതുമായ ഗണിത-ജ്യോതിശാസ്ത്ര-സര്‍വവിജ്ഞാനകോശമായ ഹ്സി-തി- പൂര്‍മമായും ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ടതാണ്.’ ഇതിന് ചൈനാക്കാര്‍, ഭാരത്തിലെ ചുഹുത്താന്മാരോട് കടപ്പെട്ടിരിക്കുന്നു – (സയന്‍സ് ആന്റ് കള്‍ച്ചര്‍ ഇന്‍ ചൈന എന്ന നീധത്തിന്റെ പുസ്തകത്തില്‍ നിന്ന്).
ചൈനയില്‍ നിന്ന് അറേബ്യന്‍ നാടുകളിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും ഭാരതീയ വിജ്ഞാനം ഒഴുകിയിരുന്നു.
അറേബ്യന്‍ നാടുകളിലേക്കുള്ള ഭാരതീയവിജ്ഞാനപ്രവാഹത്തെക്കുറിച്ച് കുറേക്കൂടി വ്യക്തമായ തെളിവുകള്‍ ഇന്ന് ലഭ്യമാണ്. 7-ാം നൂറ്റാണ്ടിലെ ചരിത്രമാണിത്. ഗണിതം, ജ്യോതിശാസ്ത്രം, മൃഗചികിത്സ, സൈനീക ശാസ്ത്രവിദ്യകള്‍, ഔഷധം, ആരോഗ്യശ്സാത്രം എന്നിവയെല്ലാം അറേബ്യന്‍ ഭാഷാഗ്രന്ഥങ്ങളിലെ പ്രധാനഭാഗങ്ങളായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. എ.ഡി. 700-750 കാലഘട്ടത്തിലെ അതിപ്രഗത്ഭരായ രണ്ട് അറേബ്യന്‍ ജ്യോതിശാസ്ത്രജ്ഞന്മാര് അല്‍ഫസാരി, യാകൂബ്, ഇബ്ന്താരിഖ്, ആര്യഭടന്‍, ഭാസ്കരാചര്യന്, വരാഹമിഹിരന്, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ ഭാരതീയ പണ്ഡിതരുടെ സംസ്കൃത ഗണിത ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പകര്‍ത്തിയത് മുതലാണ്, അറേബ്യന്‍ ജ്യോതിശാസ്ത്രത്തിന്റെ നവോത്ഥാന കാലഘട്ടമാരംഭിച്ചതെന്ന് നീധത്തെപോലെയുള്ള വിദേശീയ പണ്ഡിതര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.
ബ്രഹ്മസ്ഫുടസിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് ഫസാരിയായിരുന്നു. യാകൂബ് ഖണ്ഡഖാദ്യകയും വിവര്‍ത്തനം ചെയ്തു. ആര്യസിദ്ധാന്തം എന്ന സിന്ധ്ജിങ്ങം ഉം ആര്യഭടീയം എന്ന അര്‍ഖണ്ഡ് സിജിക്സ്, ഇതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബി ഭാഷയിലേക്ക് മറ്റേതോ പണ്ഡിതര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. ഈ പണ്ഡിതനാരാണെന്ന് കണ്ടുപിടിക്കാന്‍ അമേരിക്കന്‍ ചരിത്രപണ്ഡിതനായ പ്രൊഫ. ഇ.എസ്.കെന്നടി നടത്തിയ തീവ്രശ്രമം പോലും സഫലമായില്ല. ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ അറേബ്യയില്‍ ജ്യോതിശാസ്ത്രപട്ടികകള് പ്രചാരത്തിലുണ്ടായിരുന്നത് നിര്‍മ്മിച്ചിരുന്നത് ഭാരതീയ ജ്യോതിശാസ്ത്രപട്ടികയായി ഉപയോഗിച്ചിരുന്ന അല്‍-ഖ്വാര്സ്മി പട്ടികയും, അല്‍ മസ്ലാമ-അല്‍-മജ്റിത് നവീകരിച്ചുണ്ടാക്കിയതും പൂര്‍ണമായും ഭാരതീയസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അത്യുത്ഭുതമെന്ന് പറയട്ടെ ഈ ജ്യോതിശാസ്ത്ര പട്ടികയുടെ വിവരങ്ങള്‍ സ്പെയിനില്‍ നിന്നും, സ്പാനിഷില്‍ എഴുതിയ അതിപുരാതന ഗ്രന്ഥം കണ്ടുകിട്ടിയിട്ടുണ്ട്. ഇതേ പട്ടികകള്‍ 12-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അഡെലാര്‍ഡ് ഡി ബാത് ആണ് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തത്. ഈ ലാറ്റിന്‍ വിവര്‍ത്തനം ‘ഭാരതീയ സംഖ്യാ ശാസ്ത്രഗണിതം’ – അല്ഗോരിത്മിഡിന്യൂമറോ ഇന്‍ഡോറം എന്നതായിരുന്നു. ഏതാണ്ട് ഒരു സഹസ്രാബ്ദം പഴക്കമുള്ള ഈ ലാറ്റിന്‍ഗ്രന്ഥം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പഴയ ശേഖരങ്ങളില്‍ നിന്നും ബാള്ഡ്സറെ ബോണ്കോംപഗ്നി എന്ന ഒരു വിദ്യാര്‍ത്ഥി കണ്ടെടുത്ത് ‘ട്രൂറ്റായിഡി അരിതമറ്റിക്ക’ എന്ന പൊരില്‍ പുനഃപ്രസിദ്ധീകരിച്ചു. ചുരുക്കത്തില്‍ ക്രിസ്തുവിന് ശേഷമുള്ള ഒന്നാം സഹസ്രാബ്ദത്തില്‍ ഭാരതീയഗണിതം ജ്യോതിശാസ്ത്രം തുടങ്ങിയവ യൂറോപ്പും ചൈനയും അറേബ്യയും മുഴുവനും വ്യാപിച്ചിരുന്നു.
ക്രിസ്തുവിന് ശേഷം ഭാരതീയ ശാസ്ത്രത്തിന് യൂറോപ്പിലും, മദ്ധ്യേഷ്യയിലും പ്രചാരം നേടിതന്നതില്‍ അത്യത്ഭുതവിജയം കൈവരിച്ച പണ്ഡിതനായിരുന്നു അബു മുഹമ്മദ് ബിന്‍ അഹമ്മദ് ബില്‍ ബിറൂണി ഭാരതത്തെക്കുറിച്ച് 20 ല്‍ പരം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.
ഈ വിജ്ഞാനാശാഖാപ്രവാഹം 10-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മദ്ധ്യേഷ്യയിലെ പണ്ഡിതരെ ആഹ്ലാദഭരിതരാക്കിയ സംഭവമായിരുന്നു. യൂറോപ്പിലെ ഇരുണ്ടകാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കും മറ്റും ഇത്രയും ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും അവിടത്തെ നവോത്ഥാനത്തിന്റെ അരുണോദയത്തിന് ശാസ്ത്രനവോത്ഥാനത്തിന്റെ സൂര്യോദയത്തിനും കാരണമായിത്തീര്‍ന്നു.
– ഡോ. എന്‍.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: