ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച രാജ്യസഭ എം.പി. അമര്‍ സിംഗിനെ കാണാന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന് ആള് ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തി.
രാവിലെ പതിനൊന്നുമണിയോടെ മകള്‍ ശ്വേത നന്ദയ്ക്കൊപ്പമായിരുന്നു ബച്ചന് അമര്‍സിംഗിനെ കാണാനെത്തിയത്. 2008 ല്‍ യു.പി.എ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എം.പിമാരെ കൈക്കൂലി നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അമര്‍സിംഗിനെ സി.ബി.ഐ അറസ്റ്റു ചെയ്തത്.
ആരോഗ്യകാരണങ്ങളാല്‍ അമര്‍സിംഗിന് ലഭിച്ച ജാമ്യത്തിന്റെ കാലാവധി നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: