വാഷിങ്ടണ്‍ : അമേരിക്കയിലെ ഏറെ പ്രശസ്തമായ റെനോ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം കാണികളുടെ മേല്‍ തകര്‍ന്നു വീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഗുരുതരമായ പരിക്കേറ്റവരില്‍ ചിലര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
വെള്ളിയാഴ്ച വെകിട്ട് 4.20 നായിരുന്നു അപകടം നടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന പി.51 മുസ്താങ് എന്ന ദീര്‍ഘദൂര ബോംബര്‍ വിമാനമാണ് തകര്‍ന്നു വീണത്.
ഹോളിവുഡ് ആക്ഷന്‍ താരം കൂടിയായ എണ്‍പതുകാരനായ പൈലറ്റ് ജിമ്മി ലീവാര്‍ഡ് ഉള്‍പ്പെടെ മൂന്നു പേര് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: