അഹമ്മദാബാദ്: സാമുദായിക അടിസ്ഥാനത്തിലല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ എല്ലാ സമുദായങ്ങളെയും ഒരുപോലെ പുരോഗതിയിലേക്കു നയിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മുഖ്യമന്ത്രിക്കും ദേശീയ തലത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപവാസത്തിന്റെ രണ്ടാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. വികസനത്തിന് ആദര്‍ശത്തിന്റെ അടിത്തറ നല്‍കിയാണ് ഗുജറാത്തില്‍ നേട്ടം കൈവരിച്ചത്.
ഗുജറാത്ത് കലാപം കടുത്ത വേദനയുണ്ടാക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും മോഡി വ്യക്തമാക്കി. കലാപസമയത്ത് സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരെ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ലെന്നും മോഡി പറഞ്ഞു.
നരേന്ദ്രമോഡിയുടെ ഉപവാസം രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് രാവിലെ ഉപവാസപന്തലിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസിന് ലാത്തി വീശേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: