ന്യൂദല്‍ഹി: രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് വിജിലന്‍സ് കമ്മിഷണര്‍ പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ കോഴനിയമം ഇന്ത്യക്കു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സി പി.ടി.ഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രദീപ് കുമാര്‍ ഇക്കാര്യം അവശ്യപ്പെട്ടത്. രാജ്യത്തെ ഭരണാധികാരികളും ഉദ്യോഗസ്ഥ മേധാവികളും ലോക്പാലിന്റെ കീഴില്‍ വരണം. എന്നാല്‍ ഇവരില്‍ ചിലരെ നിയന്ത്രിക്കുന്നതു കോര്‍പ്പറേറ്റുകളാണ്. അതിനാല്‍ കോര്‍പ്പറേറ്റുകളും അഴിമതി തടയുന്ന ലോക്പാല്‍ ബില്ലിന്റെ കീഴില്‍ വരണം.
അഴിമതിക്കെതിരെയുളള ബ്രിട്ടനിലെ നിയമമാണ് ഇവിടെയും വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: