കോഴിക്കോട്: പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കാനോ, ക്രമസമാധാനം തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അതിനുളള സ്വാതന്ത്ര്യത്തെ ഒരിക്കലും ചോദ്യം ചെയ്യില്ല. പക്ഷേ നിയമം കൈയിലെടുക്കാനും അക്രമം അഴിച്ചു വിടാനും അനുവദിക്കില്ല.
പെട്രോളിന്റെ അധിക നികുതി ഒഴിവാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഉച്ചയ്ക്കു മുന്‍പു തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: