എരുമേലി: നിര്‍മ്മാണത്തിലെ കടുത്ത അനാസ്ഥയും വെള്ളെടുക്കാന്‍ സൗകര്യമില്ലായ്മയും മാലിന്യമൊഴുകുന്ന പൈപ്പുകള്‍ പൊട്ടുന്നതും മൂലം ബസ്സ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയം കരാറുകാരന് അടച്ചുപൂട്ടി. ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിണ്റ്റെ താഴത്തെ നിലയില്‍ ബസുകള്‍ ഇറങ്ങിപ്പോകുന്ന ഭാഗത്തായാണ് ശൗചാലയം പഞ്ചായത്ത് നിര്‍മ്മിച്ചത്. പൈപ്പുകള്‍ പൊട്ടി ഒഴുകി വാന്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി ചെയ്തു കൊടുത്തെങ്കിലും ശൗചാലയത്തില്‍ വെള്ളമില്ലാത്തതിണ്റ്റെ പേരിലാണ് ഇപ്പോള്‍ കരാറുകാരന് ഇത് അടച്ചുപൂട്ടിയിരിക്കുന്നത്. അരലക്ഷത്തിലധികം രൂപയ്ക്കാണ് എരുമേലി ഗ്രാമപഞ്ചായത്ത് ലേലം ചെയ്തു കൊടുത്തിരിക്കുന്നത്. ശൗചാലയ നിര്‍മ്മാണത്തിലെ കടുത്ത അനാസ്ഥ മൂലം യാതൊരുവിധ മുന്കരുതകലുകളോ കണക്കുകൂട്ടലുകളോ ഇല്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചുപൂട്ടിയത് ദീര്‍ഘദൂര യാത്രക്കാരെയാണ് ദുരിതത്തിലായക്കിയിരിക്കുന്നത്. ജോലിക്കാരും വിദ്യാര്‍ത്ഥികളുമടക്കം ദിവസേന പതിനായിരക്കണക്കിന് യാത്രക്കാരാണ് എരുമേലി ബസ്സ്റ്റാന്ഡിലെത്തുന്നത്. മിക്കവരും ഉപയോഗിച്ചിരുന്ന ഈ ശൗചാലം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ സമീപത്തെ ഹോട്ടലുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ശൗചാലയത്തിണ്റ്റെ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു മുകളിലൂടെയാണ് ബസുകള്‍ ഇറങ്ങിപ്പോകുന്നത്. ഇതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ശുചീകരണപ്രവര്ത്തനങ്ങള്ക്കുള്ള അവാര്‍ഡ് നേടിയ എരുമേലി ഗ്രാമപഞ്ചായത്തിലാണ് ജനങ്ങള്‍ക്ക് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: