കോഴിക്കോട്: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 19 ന് സംസ്ഥാനത്തെ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് യോഗം ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 3 രൂപ 15 പൈസ വര്‍ദ്ധിപ്പിച്ചതില്‍ യാതൊരുന്യായീകരണവുമില്ലെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ കൈക്കൊണ്ടതീരുമാനം, ജനങ്ങളെ കൊള്ളയടിക്കലാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടി ജനങ്ങളോടുള്ള വെല്ലുവിളികൂടിയാണെന്ന് ബിഎം.എസ് മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ. ഗംഗാധരന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: