തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന് സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍ വിലവര്‍ദ്ധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ന്നലെ രാത്രിയില്‍ എ.ഐ.വൈ.എഫ് പ്രവത്തകര്‍ ജി.പി.ഒയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
ഇന്ന് രാവിലെ തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രകടനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് 1000 കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ബി.ജെ.പിയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം വില വര്‍ദ്ധനയിലൂടെ ലഭിക്കുന്ന പെട്രോളിന്റെ അധികനികുതി വേണ്ടെന്നുവയ്ക്കുന്ന തീരുമാനം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: