കോഴിക്കോട്: തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു.
ജോര്‍ജ്ജ് കത്തയച്ചത് പാര്‍ട്ടിയോട് ആലോചിച്ചല്ലെന്നും പാരിസില്‍ നിന്ന് മടങ്ങിയെത്തിയ മാണി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി.സി.ജോര്‍ജ് കത്തയച്ചതില്‍ അപാകതയില്ല. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ല. ജഡ്ജിയെ ചോദ്യം ചെയ്യാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. അതാണ് ജോര്‍ജ്ജും ഉപയോഗിച്ചതെന്നു മാണി പറഞ്ഞു.
പെട്രോള്‍ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു. വര്‍ദ്ധനവിന്റെ കാഠിന്യം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നത് ആലോചിക്കും. വില വര്‍ദ്ധന നേരിടേണ്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനകീയ പ്രശ്നങ്ങളില്‍ എക്കാലവും ഇടപെടുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ജോര്‍ജിന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: