മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പാദമധ്യ അവലോകന യോഗത്തില്‍ ബാങ്ക് നിരക്കുകളില്‍ ആര്.ബി.ഐ കാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ ബാങ്ക് പലിശ നിരക്ക് എട്ടേക്കാല് ശതമാനവും റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഏഴേക്കാല്‍ ശതമാനവുമായി.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. ഭവന, വാഹന വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളില്‍ കുറഞ്ഞത് കാല് ശതമാനമെങ്കിലും വര്‍ദ്ധന വന്നേക്കും.
രാജ്യത്തെ ഭക്ഷ്യ വില സൂചിക രണ്ടക്കത്തിലേക്ക് കടക്കുന്നസാഹചര്യത്തില് വിപണിയിലെ പണലഭ്യത കുറച്ചുകൊണ്ടുവന്ന് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയത്.
2010 മാര്‍ച്ചിനു ശേഷം പന്ത്രണ്ടാം തവണയാണ് ആര്.ബി.ഐ ബാങ്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. നിരക്കുകളിലെ വര്‍ദ്ധന സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് ആര്.ബി.ഐ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: