തിരുവനന്തപുരം: സ്വര്‍ണവിലയില്‍ കുറവ്. പവന് 520 രൂപ കുറഞ്ഞ് 20,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 65 രൂപ കുറഞ്ഞ് 2565 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 21,320 രൂപയിലെത്തി സ്വര്‍ണം പുതിയ ഉയരം കുറിച്ചിരുന്നു.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 11.64 ഡോളര്‍ കുറഞ്ഞ് 1766.86 ഡോളര്‍ നിരക്കിലെത്തി. നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിന് വില വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.
ആഗോള വിപണിയിലെ വില വര്‍ഷാവസാനത്തോടെ 2000 ഡോളര്‍ കടക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിസന്ധിക്കും അമേരിക്കയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരമാവാതെ സ്വര്‍ണ വിലയില്‍ വലിയൊരിടിവ് പ്രതീക്ഷിക്കാനാവില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: