വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്ക്-ക്വയ്ദ ഉന്നത നേതാവ് കൊല്ലപ്പെട്ടു. അല്ക്-ക്വയ്ദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര കമാന്‍ഡറും സൗദി സ്വദേശിയുമായ അബു ഹാഫിസ് അല്‍ ഷഹ്രിയാണു കൊല്ലപ്പെട്ടത്.
ഒസാമ ഹമൂദ് അല്‍ ഷാഹരിയെന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. പത്തു വര്‍ഷം മുന്‍പു സൗദി വിട്ട് അഫ്ഗാനിലെത്തിയ ഇയാള്‍ അല്‍-ക്വയ്ദയില്‍ ചേര്‍ന്നു. പിന്നീടു പാക്കിസ്ഥാനിലേക്കു നിയോഗിക്കുകയായിരുന്നു. ഇവിടെ തെഹ് രിക്- ഇ- താലിബാനുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
അല്‍-ക്വയ്ദ മേധാവി ഒസാമ ബിന്‍ലാദന്റെ അംഗരക്ഷകനായിരുന്നു. ഇയാളുടെ മരണം അല്‍ക്വയ്ദ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: