Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുടര്‍ച്ചയായ മഴ; കാര്‍ഷിക മേഖലയ്‌ക്ക്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 07:53 pm IST
in Kannur

കണ്ണൂറ്‍: കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിങ്ങ മാസത്തിലും തിമിര്‍ത്ത്‌ പെയ്യുന്ന മഴ കാര്‍ഷിക മേഖലയ്‌ക്ക്‌ കനത്ത തിരിച്ചടിയായി. കാര്‍ഷിക സമ്പദ്‌ വ്യവസ്ഥയെ ആശ്രയിച്ച്‌ ജീവിതം നയിക്കുന്ന മലയോര മേഖലയിലെ കര്‍ഷകര്‍ ഇതുകാരണം കടുത്ത ദുരിതത്തിലായി. സാധാരണ കര്‍ക്കടക മാസത്തിന്‌ ശേഷം മഴയുടെ ശക്തി കുറയാറായിരുന്നു പതിവ്‌. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി പെയ്യുന്ന മഴ നെല്ല്‌, കുരുമുളക്‌, റബ്ബര്‍ തുടങ്ങി ഒട്ടുമിക്ക കാര്‍ഷിക വിളകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്‌. നെല്ല്‌ കൊയ്തെടുക്കേണ്ട സമയത്താണ്‌ മഴ തിമിര്‍ത്ത്‌ പെയ്തിരിക്കുന്നത്‌. ഇത്‌ വിളഞ്ഞ നെല്‍ കതിരുകള്‍ കുത്തിയൊടിഞ്ഞ്‌ നശിക്കാനും വെള്ളത്തില്‍ മുങ്ങി നശിക്കാനും കാരണമായിരിക്കുകയാണ്‌. വരുംകാലത്തെ നെല്‍കൃഷിയെയടക്കം ബാധിക്കുന്ന സ്ഥിതിയാണ്‌. കാരണം വിത്ത്‌ ശേഖരിക്കേണ്ട സമയം കൂടിയായതിനാല്‍ ഉല്‍പ്പാദനം ഇല്ലാതാകുന്നത്‌ വരുംമാസങ്ങളില്‍ വിത്തിറക്കുന്നതിനെ ബാധിക്കും. കുരുമുളകാവട്ടെ വള്ളികള്‍ മൊട്ടുകള്‍ തളിര്‍ക്കേണ്ട സമയത്തെ മഴ തെഴപ്പ്‌ പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ്‌. മാത്രമല്ല ഉള്ളവ കൊഴിഞ്ഞ്‌ തീര്‍ന്നിരിക്കുകയാണ്‌. ഉയര്‍ന്ന വിലയുള്ള സമയത്ത്‌ കുരുമുളക്‌ ഉല്‍പ്പാദനം ഇല്ലാതാവുന്നത്‌ കുരുമുളക്‌ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി മാറിയിരിക്കുകയാണ്‌. ഉയര്‍ന്ന വിലയുള്ള റബ്ബറിണ്റ്റെ കാര്യത്തിലും തുടര്‍ച്ചയായ മഴ ഉല്‍പ്പന്നത്തെ ബാധിച്ചിരിക്കുകയാണ്‌. പതിവുപോലെ മഴക്കാലത്ത്‌ ടാപ്പിംഗ്‌ നടത്താനായി മരത്തിന്‌ റെയിന്‍കോട്ട്‌ പല റബ്ബര്‍ കര്‍ഷകരും ഇട്ടിരുന്നുവെങ്കിലും തുടര്‍ച്ചയായി പെയ്ത മഴ ടാപ്പിംഗിന്‌ തടസ്സമാവുകയും വന്‍സാമ്പത്തിക നഷ്ടത്തിന്‌ കാരണമാവുകയും ചെയ്തിരിക്കുകയാണ്‌. ഇത്‌ കര്‍ഷകരെയും ടാപ്പിംഗ്‌ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌. കൂടാതെ റബ്ബര്‍ മരങ്ങള്‍ക്ക്‌ വ്യാപകമായ ചീക്ക്‌ രോഗവും ബാധിച്ചിട്ടുണ്ട്‌. തുടര്‍ച്ചയായ മഴ കാരണം തെങ്ങുകളില്‍ കയറി തേങ്ങയിടാന്‍ സാധിക്കാത്തതിനാല്‍ പല തെങ്ങ്‌ തോട്ടങ്ങളിലും മാസങ്ങളായി തേങ്ങ പറിച്ചെടുക്കാത്ത അവസ്ഥയാണ്‌. ഇത്‌ നാട്ടിന്‍പുറങ്ങളില്‍ പോലും നാളികേരം ആവശ്യത്തിന്‌ കിട്ടാത്ത അവസ്ഥയുണ്ടാക്കുകയും വില കുത്തനെ ഉയരാനും കാരണമാക്കിയിട്ടുണ്ട്‌. കവുങ്ങുകളില്‍ അടക്കകള്‍ വ്യാപകമായി കൊഴിഞ്ഞ്‌ നശിച്ചത്‌ കാരണം കവുങ്ങ്‌ കര്‍ഷകരും ദുരിതത്തിലാണ്‌. പച്ചയടക്ക മാര്‍ക്കറ്റില്‍ എടുക്കാന്‍ തയ്യാറാവാത്തതും കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. മരച്ചീനി, ചേമ്പ്‌, ചേന, ഇഞ്ചി കൃഷികള്‍ക്കെല്ലാം തന്നെ വെള്ളം കാരണം കിഴങ്ങുകള്‍ ചീയുന്നതടക്കമുള്ള രോഗങ്ങളും പല മേഖലകളിലും പിടിപെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ അപൂര്‍വ്വം ചില കൃഷികള്‍ക്കൊഴികെ ഉപദ്രവകരമായി മാറിയിരിക്കുന്ന മഴ ഇപ്പോള്‍ മാത്രമല്ല വരും നാളുകളിലെ കര്‍ഷകരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുമെന്നുറപ്പായിരിക്കുകയാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.