ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിന്റെ സാങ്കേതിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധന തമിഴ്നാട് തടഞ്ഞു. തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ പരിശോധന തടഞ്ഞത്.
കേരളത്തിന്റെ വിദ്ഗദ്ധ സംഘം ‘കെറി’ തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുന്നതിനായി തയ്യാറെടുക്കവെയാണ് പരിശോധന നടത്താനാവില്ലെന്ന തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറിയുടെ അറിയിപ്പുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നത്.
പരിശോധനയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ബോട്ടുമായാണ് കെറി സംഘം എത്തിയത്. തര്‍ക്കത്തിനൊടുവില്‍ ബോട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്ത് നിര്‍ത്തിയിടുന്നതിന് തമിഴ്നാട് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: