ചങ്ങനാശ്ശേരി : മാലിന്യമാണ് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാലിന്യ സംസ്കരണവും ഗുണനിലവാരമുള്ള കുടിവെള്ളവും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭയുടെ ൯൦ വര്‍ഷം പിന്നിടുന്ന നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഗ്രാമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മാലിന്യമാണെന്നും മാലിന്യമുക്ത കേരളമാണ് ഗവണ്‍മെണ്റ്റ് ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബ്രഹ്മപുരം, വിളക്കുശാല തുടങ്ങിയ സ്ഥലങ്ങളെ ഉദ്ദേശിച്ചരീതിയില്‍ പദ്ധതികള്‍ കൊണ്ടുവരുവാന്‍ സാധിച്ചില്ല. വിവിധ മോഡലുകളെക്കുറിച്ചും സര്‍ക്കാര്‍ ഇരുപതിലദികം ഏജന്സികലുമായി ചര്‍ച്ച നടത്തി. ഇവര്‍ പലതരത്തിലുള്ള ടെക്നോളജികള്‍ മുന്നോട്ടുവെച്ചു. ഇതില്‍ മൂന്നു സാങ്കേതികവിദ്യ സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിണ്റ്റെ അര്‍ബന്‍ പദ്ധതിയിലൂടെ ഇതു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഓമന ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഭാരത കേസരി മന്നത്തുപത്മനാഭണ്റ്റെ ചിത്രം മുഖ്യമന്ത്രി വേദിയില്‍ അനാഛാദനം ചെയ്തു. മന്നത്തിണ്റ്റെ ചിത്രം മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സ്ഥാപിക്കും. മന്നം സാമുദായിക ആചാര്യന് മാത്രമായിരുന്നില്ലെന്നും കേരളത്തിലൊന്നാകെ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്നും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ നഗരസഭാ അധ്യക്ഷരെ സി.എഫ്. തോമസ് എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. മുന്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങളെ ജില്ലാപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ രാധാ വി. നായര്‍ ആദരിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന്, എം.എച്ച്. ഹനീഫ, ലീലാമ്മ ദേവസ്യ, പി.എസ്. മനോജ്, റാണി വിനോദ്, ഗീതാ അജി, ജോസി സെബാസ്റ്റ്യന്‍, സതീഷ് ഐക്കര, കെ.ജെ. ജെയിംസ്, എന്‍.പി. കൃഷ്ണകുമാര്‍, എ.വി. റസ്സല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്ജ് സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി വി.ആര്. രാജു കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: