Categories: Kasargod

തേക്കിന്‍ തടി മോഷണം രണ്ടുപേര്‍ കൂടി പിടിയില്‍

Published by

കാഞ്ഞങ്ങാട്‌: സര്‍ക്കാര്‍ വനത്തില്‍ നിന്നും തേക്കിന്‍ തടികള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേരെ കൂടി വനപാലകര്‍ അറസ്റ്റു ചെയ്തു. പാണത്തൂറ്‍ റാണിപുരം കുണ്ടുപ്പള്ളി കാദറിണ്റ്റെ മകന്‍ കരീം (42) പാണത്തൂറ്‍ പുത്തൂരടുക്കം ചോമണ്ണനായക്കിണ്റ്റെ മകന്‍ ഗോവിന്ദന്‍ (43) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ കരീമിനെ കോടതി 14 ദിവസത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു. ഗോവിന്ദന്‌ ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ൨൯ന്‌ പാണത്തൂറ്‍ സര്‍ക്കാര്‍ വനത്തില്‍ നിന്നും മുറിച്ച്‌ പിക്കപ്പ്‌ ലോറിയില്‍ കടത്തുകയായിരുന്ന തേക്ക്‌ കഷണങ്ങളും ലോറിയും ഫോറസ്റ്റ്‌ ഫ്ളൈയിംഗ്‌ സ്ക്വാഡ്‌ പിടികൂടി കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റെയിഞ്ച്‌ ഓഫീസറെ ഏല്‍പ്പിക്കുകയായിരുന്നു. ലോറിഡ്രൈവര്‍ രതീഷ്‌, പ്രസന്നന്‍, നാരായണന്‍ എന്നിവരെയും അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ്‌ കരീമാണ്‌ മരം മുറിച്ചു കടത്തലില്‍ പിന്നിലെ സൂത്രധാരനെന്നും ഗോവിന്ദനും സംഭവത്തില്‍ ബന്ധമുണ്ടെന്നും മനസിലായത്‌. ഇതിനെത്തുടര്‍ന്ന്‌ ഹൊസ്ദുര്‍ഗ്ഗ്‌ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി (ഒന്ന്‌)യില്‍ നിന്നും വാറണ്ട്‌ വാങ്ങിയാണ്‌ ഇരുവരെയും അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ മുഖ്യപ്രതിയായ കരീമിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന ഫോറസ്റ്റ്‌ റെയിഞ്ച്‌ ഓഫീസറുടെ അപേക്ഷയെ തുടര്‍ന്നാണ്‌ കരീമിന്‌ ജാമ്യം നല്‍കാതിരുന്നത്‌. കസ്റ്റഡിയില്‍ വിടുന്ന കാര്യം നാളെ തീരുമാനിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts