ചങ്ങനാശേരി: പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ ബിജെപി അംഗം ഷൈലമ്മ രാജപ്പനോട് പ്രസിഡണ്റ്റ് എബി വര്‍ഗ്ഗീസ് അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇന്നലെ വൈകിട്ട് ൩.൩൦ഓടുകൂടിയാണ് നാടകീയരംഗം അരങ്ങേറിയത്. പായിപ്പാട് പഞ്ചായത്ത് ഓഫീസില്‍ മാലിന്യ വിഷയം ചര്‍ച്ച ചെയ്യുവാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങളും ബിജെപി അംഗവും ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പായിപ്പാട് മത്സ്യമാര്‍ക്കറ്റിലെ മലിനീകരണപ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചായത്ത് അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന വിഷയം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തിരയോഗം ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുവാന്‍ ചൊവ്വാഴ്ച മൂന്നുമണിയോടെ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ വിഷയം ഉന്നയിച്ച ഉടന്‍തന്നെ പഞ്ചായത്ത് പ്രസിഡണ്റ്റ് എബി വര്‍ഗ്ഗീസ് തങ്ങളെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ബിജെപി വനിതാ അംഗം ഷൈലമ്മ രാജപ്പനോട് അപമര്യാദയായി സംസാരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി, യുഡിഎഫ് അംഗങ്ങളായ ഷൈലമ്മ രാജപ്പന്, ജെയിംസ് വേഷ്ണാല്‍, സജി ജോണ്‍, സാലിമ്മ ജോസഫ്, ഓമനാ ജോസ് എന്നിവര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സംഭവത്തെത്തുടര്‍ന്ന് ബിജെപി നേതാക്കളായ ജില്ലാ വൈസ് പ്രസിഡണ്റ്റ് എം.ബി.രാജഗോപാല്‍, പി.സുരേന്ദ്രനാഥ്, ഷാജി അടവിച്ചിറ, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ് അഡ്വ.രാജീവ്, ലിജിന്‍ ലാല്‍, രതീഷ് ചെങ്കിലാത്ത്, സുധന് തയ്യാട്ട് തുടങ്ങിയവര്‍ രംഗത്തെത്തി. സംഭവമറിഞ്ഞ് ചങ്ങനാശേരി സിഐ ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്ഐ ബേബിച്ചന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്റ്റ് എബി വര്‍ഗ്ഗീസും ബിജെപി അംഗം ഷൈലമ്മ രാജപ്പനോടും പോലീസ് സംഘം ചര്‍ച്ചനടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വീണ്ടും പഞ്ചായത്ത് യോഗം ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് എബി വര്‍ഗീസ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സമരം അവസാനിപ്പിച്ചു. ബിജെപി അംഗത്തോട് അപമര്യാദയായി പെരുമാറിയതില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡണ്റ്റ് എം.ബി.രാജഗോപാല്‍, മണ്ഡലംപ്രസിഡണ്റ്റ് എന്‍.പി.കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ് സുധാ ജയചന്ദ്രന്, പി.സുരേന്ദ്രനാഥ്, ഷാജി അടവിച്ചിറ, രാധാകൃഷ്ണന്, സുധന് തയ്യാട്ട്, രതീഷ് ചെങ്കിലത്ത്, ശ്രീക്കുട്ടന് തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: